തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.
Read Also: കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല, സിഎഎ നടപ്പാക്കും: കെ സുരേന്ദ്രന്‍
അതേസമയം, പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്നത് ഭരണഘടന വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. വര്‍ഗീയത പറഞ്ഞ് വോട്ട് നേടാന്‍ വേണ്ടി ഒരു വിഭാഗത്തെ ഉപയോഗിക്കുന്നു എന്നും ഈ വിഷയത്തെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കും എന്നും ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ നിയമം പിന്‍വലിക്കും. നിയമം കേരളത്തില്‍ നടപ്പിലാക്കിയോ ഇല്ലയോ എന്നതല്ല പ്രധാനം, ഭാരതത്തില്‍ നടപ്പിലാക്കി എന്നതാണ് പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments