മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
Read Also: സിഎഎവിരുദ്ധ സമരം: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
സിവില്‍ പോലീസ് ഓഫീസര്‍മാരായ വിന്‍സണ്‍, ഷംസീര്‍ ടിപി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രണ്ടു പേരെയും സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. ഇതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.സി ബാബുവാണ് അന്വേഷണ ഉദ്യോഗസ്ഥന്. മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പന്തല്ലൂര്‍ സ്വദേശി മൊയ്തീന് കുട്ടിയാണ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. പന്തല്ലൂര്‍ ക്ഷേത്രോത്സത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. സ്റ്റേഷനില്‍ വച്ച് യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന ആരോപണത്തിലാണ് ഇപ്പോള്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
Post Your Comments