ചെന്നൈ: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു. തിരുനെല്‍വേലി തിരുഭുവന്‍ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചന്ദ്രുവിനെ പൊലീസ് അറസ്റ്റു ചെയ്തു. നടുറോഡില്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെച്ചത്.
Read Also: കേരളത്തിലെ ആദ്യ നരബലി നടന്നത് 41 വർഷങ്ങൾക്ക് മുൻപ്: മലയാളികളെ ഞെട്ടിച്ച ആ സംഭവമിങ്ങനെ
റോഡ് നിര്‍മാണ തൊഴിലാളിയായ വിരുദുനഗര്‍ സ്വദേശി കറപ്പസ്വാമിയെ കൊലപ്പെടുത്തിയ ശേഷം, സമീപത്തുണ്ടായിരുന്ന കാറിന്റെ ഗ്‌ളാസും പ്രതികള്‍ തകര്‍ത്തു. തുടര്‍ന്ന് സര്‍ക്കാര്‍ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വെട്ടാനും ശ്രമിച്ചു. അത് തടയാന്‍ ശ്രമിച്ച പൊലിസ് കോണ്‍സ്റ്റബിള്‍ സെന്തില്‍ കുമാറിനെയും പ്രതികള്‍ വെട്ടി.
ഇതേതുടര്‍ന്നാണ് കൂടുതല്‍ പൊലീസ് സംഘമെത്തി പേച്ചുദുരയെ കാലിന് വെടിവെച്ച് പിടികൂടിയത്. തിരുനെല്‍വേലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് പ്രതി മരിച്ചത്. എന്‍കൗണ്ടര്‍ അല്ലെന്നും വെടിവച്ചത് കാലിന് മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു.
Post Your Comments