Latest NewsNewsBusiness

ഫെബ്രുവരിയിലെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്ത് ബൈജൂസ്, ബാക്കി ഉടൻ നൽകിയേക്കും

ഒരു വിഭാഗം ജീവനക്കാർക്ക് പൂർണ്ണമായും, ബാക്കിയുള്ളവർക്ക് ഭാഗികമായുമാണ് ശമ്പളം നൽകിയിരിക്കുന്നത്

പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ് ഫെബ്രുവരി മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. നിലവിൽ, അവകാശ ഓഹരി വിൽപ്പനയിലൂടെ ബൈജൂസ് പണം സമാഹരിച്ചിട്ടുണ്ട്. ഈ തുക വിനിയോഗിക്കാൻ അനുമതിയാകുന്ന മുറയ്ക്ക് ബാക്കി തുക നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച വിവരങ്ങൾ ബൈജൂസ് ജീവനക്കാർക്ക് കൈമാറിയിട്ടുണ്ട്. ഒരു വിഭാഗം ജീവനക്കാർക്ക് പൂർണ്ണമായും, ബാക്കിയുള്ളവർക്ക് ഭാഗികമായുമാണ് ശമ്പളം നൽകിയിരിക്കുന്നത്. മാർച്ച് പത്തിനകം ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു.

നിക്ഷേപകർ ബൈജൂസിനെതിരെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അവകാശ ഓഹരി വഴി സമാഹരിച്ച പണം പ്രത്യേക അക്കൗണ്ടിൽ നീക്കിവയ്ക്കാൻ ആവശ്യപ്പെട്ടത്. നിലവിൽ, മറ്റു മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തിയാണ് ശമ്പളം നൽകിയിരിക്കുന്നത്. തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന ബൈജൂസിന് നിക്ഷേപകരുടെ ഭാഗത്തുനിന്നും വലിയ രീതിയിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരി വഴി ബൈജൂസിന്റെ മാതൃക കമ്പനിയായ തിങ്ക് ആൻഡ് ലേൺ 20 കോടി ഡോളറാണ് സമാഹരിച്ചിട്ടുള്ളത്.

Also Read: പാൻ കാർഡ് ഉടമകളാണോ? ഈ പിഴവ് വരുത്തിയിട്ടുണ്ടെങ്കിൽ എട്ടിന്റെ പണി, പിഴ അടക്കേണ്ടത് വൻ തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button