തൃശൂര്‍: കോണ്‍ഗ്രസിലെ ഷമ മുഹമ്മദിനെയും രമ്യ ഹരിദാസിനെയും ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. ‘പത്മജ വേണുഗോപാലിനെ ബിജെപി സംരക്ഷിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തും. ബിജെപിയുടെ വാതില്‍ ഷമ മുഹമ്മദിനും വേണ്ടി വന്നാല്‍ രമ്യ ഹരിദാസിനുമായി തുറന്നുനല്‍കും’, ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ഷമ മുഹമ്മദ് പാര്‍ട്ടിയില്‍ ആരുമല്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്. ഷമ മുഹമ്മദ് പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നാണ് സുധാകരന്‍ പറഞ്ഞത്.
അതേസമയം, ലോക്സഭാ ഇലക്ഷന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നാണ് ഷമ മുഹമ്മദ് പറഞ്ഞത്. ന്യൂനപക്ഷത്തിനും നല്ല പരിഗണന ലഭിച്ചില്ല എന്നും ഷമ മുഹമ്മദ് ആരോപിച്ചു. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണം എന്നും സ്ത്രീകളെ തോല്‍പ്പിക്കുകയും ചെയ്യരുതെന്നും ഷമ മുഹമ്മദ് പറഞ്ഞിരുന്നു.
Leave a Comment