തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനരഹിതമായ മീറ്ററുകളുടെ കണക്കുകൾ പുറത്തുവിട്ട് കെഎസ്ഇബി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 1,42,072 മീറ്ററുകളാണ് പ്രവർത്തനരഹിതമായിട്ടുള്ളത്. ഇവയിൽ 22,814 മീറ്ററുകൾ പ്രവർത്തനരഹിതമായിട്ട് ഏതാണ്ട് ഒരു വർഷം പിന്നിട്ടിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 1.35 കോടി മീറ്ററുകളാണ് ഉള്ളത്. വിവരാകാശ ചോദ്യത്തിന് മറുപടിയായാണ് കേടായ മീറ്ററുകളെ കുറിച്ചുള്ള വിവരങ്ങൾ കെഎസ്ഇബി പങ്കുവെച്ചത്.
കേടായതിൽ 21,635 മീറ്ററുകൾ വിവിധ സ്ഥാപനങ്ങളിലേതാണ്. വൈദ്യുതി മീറ്ററുകളുടെ ലഭ്യത കുറവാണ് കേടായവ മാറ്റുന്നതിനുള്ള തടസ്സം സൃഷ്ടിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനിശ്ചിതത്വം മൂലം കേന്ദ്രത്തിന്റെ സ്മാർട്ട് മീറ്റർ പദ്ധതിയും പാതിവഴിയിലാണ്. കേരളം ആദ്യം നൽകിയ പദ്ധതി പ്രകാരം, 1.50 ലക്ഷം സ്മാർട്ട് മീറ്ററുകൾ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് കേരളം ഈ പദ്ധതിയിൽ നിന്ന് പിൻവലിയുന്ന അവസ്ഥയാണ് ഉണ്ടായത്.
Post Your Comments