
ആലപ്പുഴ: സുഹൃത്തായ യുവാവിന്റെ വീട്ടില്‍ കഴിഞ്ഞുവന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സുഹൃത്തിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാര്‍ഡില്‍ തത്തംപള്ളി വെളിംപറമ്പ് വീട്ടില്‍ ഷാജിയുടെ ഭാര്യ സുനിത (44) ആണ് മരിച്ചത്.
സുനിതയുടെ സുഹൃത്തായ ആലപ്പുഴ നഗരസഭ വഴിച്ചേരി വാര്‍ഡില്‍ കണ്ടത്തില്‍ വീട്ടില്‍ രാകേഷിനെ (41) സൗത്ത് സിഐ കെ.പി തോംസന്റെ നേതൃത്തത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. 2009-ല്‍ സ്വന്തം ജ്യേഷ്ഠനെ കാറ്റാടികമ്പിന് അടിച്ചുകൊന്ന കേസിലെ പ്രതിയാണ് രാകേഷ്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ഹൗസ് ബോട്ട് ജോലിക്കിടെ മരംവെട്ട് തൊഴിലാളിയായ രാകേഷുമായി സുനിത സൗഹൃദത്തിലായി. കഴിഞ്ഞ 14 വര്‍ഷമായി സുഹൃത്തായ യുവാവിന്റെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു.
വ്യാഴാഴ്ച രാകേഷും സുനിതയുമായി വഴക്കുണ്ടായി. പിന്നാലെ രാകേഷ് കൈവശം ഉണ്ടായിരുന്ന മുളവടിവച്ച് സുനിതയെ അടിച്ചു. പിന്നീട് ഇരുവരും ഉറങ്ങാന്‍ കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അനക്കമില്ലെന്ന് കണ്ട് സുനിതയെ ആശുപത്രിയില്‍ എത്തിച്ചു. കുളിമുറിയില്‍ തലയടിച്ച് വീണു എന്നാണ് രാകേഷ് ആശുപത്രിയില്‍ പറഞ്ഞ്. പരിശോധനയില്‍ സുനിതയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരിച്ച് നാലുമണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മദ്യപിച്ചിരുന്ന രാകേഷ് മുളവടികൊണ്ട് സുനിതയുടെ തലക്ക് അടിച്ചതായി സമ്മതിച്ചു.
വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തലക്ക് ഏറ്റ ക്ഷതവും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments