Latest NewsKeralaNews

എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്: പത്മജയുടെത് വ്യക്തിപരമായ തീരുമാനമാണെന്ന് ശശി തരൂർ

തിരുവനന്തപുരം: താൻ എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. ആര് മത്സരിച്ചാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പത്മജയുടെത് വ്യക്തിപരമായ തീരുമാനമാണ്. കെ മുരളീധരൻ ഇപ്പോഴും പാർട്ടിയുടെ കൂടെയുണ്ടല്ലോയെന്നും അദ്ദേഹം അറിയിച്ചു. 15 വർഷമായി ഇവിടെയുള്ളയാണ് താനെന്നും അതുകൊണ്ടാണ് പ്രത്യേക സ്വീകരണമെല്ലാം ഒഴിവാക്കിയതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. സിപിഐ നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രനാണ് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനാണ് എൻഡിഎ സ്ഥാനാർത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button