KeralaLatest NewsNews

ശിവരാത്രി ലക്ഷ്യമിട്ട് മോഷണ സംഘം, സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി

മൂന്ന് പേരും ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തലക്കോട്ടുകര അമ്പലത്തിൽ എത്തിയപ്പോൾ അമ്പല പരിസരത്ത് വെച്ചാണ് മോഷണം നടന്നിട്ടുള്ളത്

തൃശ്ശൂർ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മോഷണങ്ങൾ നടന്നതായി പരാതി. കുന്നംകുളം തലക്കോട്ടുകര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്ക് എത്തിയ സ്ത്രീകളുടെ സ്വർണാഭരണങ്ങളാണ് കവർന്നിരിക്കുന്നത്. ചൊവ്വന്നൂർ സ്വദേശിനികളായ ശാരദയുടെ മൂന്ന് പവന്റെ സ്വർണമാലയും, സാവിത്രിയുടെ രണ്ടേമുക്കാൽ പവന്റെ സ്വർണമാലയും, പഴഞ്ഞി സ്വദേശിനി രമണിയുടെ രണ്ട് പവന്റെ സ്വർണമാലയുമാണ് മോഷണ സംഘം കവർന്നിരിക്കുന്നത്.

മൂന്ന് പേരും ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തലക്കോട്ടുകര അമ്പലത്തിൽ എത്തിയപ്പോൾ അമ്പല പരിസരത്ത് വെച്ചാണ് മോഷണം നടന്നിട്ടുള്ളത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്ര പരിസരത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതാണ്. തിരക്കേറിയ ഇടങ്ങളിൽ മോഷണ സംഘങ്ങൾ വ്യാപകമായതിനാൽ ജാഗ്രത പാലിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

Also Read: ‘എം.വി. ജയരാജൻ ശക്തനുമല്ല, എനിക്കൊരു എതിരാളിയുമല്ല… വെറും പാവം’; പരിഹാസവുമായി സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button