KeralaLatest NewsNews

കേരളത്തില്‍ ഇനിയൊരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാവില്ലെന്ന് വീണയുടെയും വിവേകിന്റെയും പിതാവായ പിണറായി വിജയന്‍ ഉറപ്പ് നല്‍കണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം സിബിഐക്ക് വിട്ടതോടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടത്തിവന്ന നിരാഹാര സമരം ആറാം ദിനം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെ.എസ്.യു
അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹരമനുഷ്ഠിച്ചത്.

Read Also: ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ: ഒറ്റ ദിനത്തിലെ ലാഭം 14,61,217 രൂപ

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് വായിച്ചു. എങ്ങനെയാണ് മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാനാവുകയെന്നാണ് തോന്നിയത്. കേരളത്തില്‍ ഇനിയൊരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാവില്ലെന്ന് വീണയുടെയും വിവേകിന്റെയും പിതാവായ പിണറായി വിജയന്‍ ഉറപ്പ് നല്‍കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സമരം വിജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button