Latest NewsKeralaNews

പിതൃസ്മരണയില്‍ ആയിരങ്ങള്‍: ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

കൊച്ചി:പിതൃസ്മരണ പുതുക്കി ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍. ശിവരാത്രിയോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം നാളെ ഉച്ച വരെ നീളും. 116 ബലിത്തറകളാണ് മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയത്ത് 5,000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്.

Read Also: ‘പേര് പറയാൻ എനിക്ക് ഭയമില്ല, പത്മജ ബിജെപിയിൽ ചേരുന്നതിന് പിന്നിൽ പ്രവ‍ര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ’: മുരളീധരൻ

ആലുവയിലെ ഗതാഗത നിയന്ത്രണം ഇന്നും തുടരും. മണപ്പുറത്ത് പാര്‍ക്കിംഗ് സൗകര്യമുണ്ട്. മണപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍നിന്ന് ജിസിഡിഎ റോഡ് വഴി പോകണം. മണപ്പുറം ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ഓള്‍ഡ് ദേശം റോഡുവഴി പറവൂര്‍ കവലയിലെത്തണം. തോട്ടയ്ക്കാട്ടുക്കരയില്‍നിന്ന് മണപ്പുറത്തേക്ക് വാഹനഗതാഗതം നിരോധിച്ചു.

പെരുമ്പാവൂരില്‍ നിന്നുവരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പമ്പ്കവല വഴി ടൗണ്‍ഹാളിന് മുന്‍വശമുള്ള താത്കാലിക സ്റ്റാന്‍ഡിലെത്തി മടങ്ങണം. സ്വകാര്യ ബസുകള്‍ ഡിപിഒ ജംഗ്ഷന്‍, സര്‍ക്കാര്‍ ആശുപത്രി, കാരോത്തുകുഴി വഴി സ്റ്റാന്‍ഡിലെത്തണം. തിരികെ ബാങ്ക് കവല, മെട്രോ സര്‍വീസ് റോഡിലൂടെ പുളിഞ്ചോടിലെത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റല്‍, ആര്‍.എസ്, പമ്പ് ജംഗ്ഷന്‍വഴി പോകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button