Latest NewsKeralaNews

‘പത്മജയെ ബിജെപിയിലെത്തിച്ചത് പിണറായിയുടെ വിശ്വസ്തനായ മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ’ : കെ.സി വേണുഗോപാല്‍

ബിജെപിയുമായുള്ള ഇടപാടുകള്‍ക്ക് പിണറായിക്ക് ഡല്‍ഹിയില്‍ സ്ഥിരം സംവിധാനമുണ്ട്

തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. പത്മജക്കായി ചരട് വലിച്ചത് ലോക്‌നാഥ് ബെഹ്‌റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്‌റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി.

ബിജെപിയുമായുള്ള ഇടപാടുകള്‍ക്ക് പിണറായിക്ക് ഡല്‍ഹിയില്‍ സ്ഥിരം സംവിധാനമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേസുകളില്‍ ഉള്‍പ്പെടെ ചിലര്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സംഖ്യത്തെ ബാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയാണ് തന്നോട് ആലപ്പുഴയില്‍ മത്സരിക്കാന്‍ ആദ്യം നിര്‍ദേശിച്ചതെന്നും ദേശീയ ചുമതലയില്‍ തുടര്‍ന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണു?ഗോപാല്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button