ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഡല്‍ഹിയില്‍ മകനെ കൊലപ്പെടുത്തി . ജിം ഉടമയായ ഗൗരവ് സിംഗാള്‍ എന്ന 29 കാരനെയാണ് പിതാവ് രംഗലാല്‍ കൊലപ്പെടുത്തിയത്. സംഭവശേഷം മുങ്ങിയ പിതാവിനെ പൊലീസ് പിടികൂടി.
ബുധനാഴ്ചയായിരുന്നു ഗൗരവിന്റെ വിവാഹം. അന്നേ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഗൗരവ് സ്ഥിരമായി പിതാവിനെ അധിക്ഷേപിച്ചിരുന്നുവെന്നും ഇതില്‍ നിന്നുയര്‍ന്ന വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
READ ALSO:കെ മുരളീധരന്‍ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്: പത്മജ വേണുഗോപാല്‍
വിവാഹാഘോഷ ബഹളം കാരണം ഗൗരവിന്റെ കരച്ചിലോ ശബ്ദമോ പുറത്തു കേട്ടില്ല. ഗൗരവിനെ കാണാനില്ലെന്ന് മനസിലാക്കിയ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നെഞ്ചിലും മുഖത്തുമായി 15ലധികം കുത്തേറ്റ രീതിയിൽ മൃതദേഹം കണ്ടെത്തിയത്.
Post Your Comments