Latest NewsKeralaNews

കെ മുരളീധരന്‍ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്: പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം എടുത്തതിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമൊരുക്കി ബിജെപി. കോണ്‍ഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടെന്ന് പത്മജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കിയെന്ന് പത്മജ പറഞ്ഞു.

Read Also: ചിത്തിനി: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

തന്റെ തോല്‍വിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചു.

കെ മുരളീധരനെതിരെയും പത്മജ വിമര്‍ശനം ഉന്നയിച്ചു. കെ മുരളീധരന്‍ ഇന്ന് പറയുന്നതല്ല നാളെ പറയുന്നതെന്ന് പത്മജ പറഞ്ഞു. പല പാര്‍ട്ടി മാറി മാറി വന്നയാളാണ് കെ മുരളീധരനെന്ന് പത്മജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button