Latest NewsKeralaNews

കെ മുരളീധരനായി തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ ചുവരെഴുതി, ചുവരെഴുത്ത് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായി ടി.എന്‍ പ്രതാപന്‍ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കെ.മുരളീധരന്‍ നാളെ രാവിലെ തൃശൂരിലെത്തും.

Read Also: ഇന്റർവ്യൂവിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി: 20 കാരിയായ യുവതിയെ കാണ്മാനില്ല, അന്വേഷണം ആരംഭിച്ച് പോലീസ്

ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തുന്ന മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ടി.എന്‍ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

150ലധികം ഇടങ്ങളില്‍ ടി.എന്‍ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകള്‍ക്കുള്ള പ്രവര്‍ത്തനഫണ്ടും വിതരണം ചെയ്തിരുന്നു.

അതേസമയം, തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി തീരുമാനം വന്നാല്‍ പ്രതികരിക്കാമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പ്രതികരിക്കാത്തത് പ്രതിഷേധം കൊണ്ടല്ല. സ്ഥാനാര്‍ത്ഥി മാറിയാലും വടകരയിലെ കണ്‍വെന്‍ഷന് മാറ്റമുണ്ടാകില്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button