![](/wp-content/uploads/2024/03/k-muealidharan.gif)
പത്തനംതിട്ട: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി അനില്‍ ആന്റണി. പത്മജയെപ്പോലെ ഇനിയും ഒരുപാട് പേര്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേര്‍ ബിജെപിയില്‍ ചേരും. പത്തോളം മുന്‍മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല. കേരളത്തില്‍ ബിജെപി വളരാന്‍ തുടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയാകും’, അനില്‍ ആന്റണി പ്രതികരിച്ചു.
Read Also: കാട്ടാന ആക്രമണം: രണ്ടു പേർ മരണപ്പെട്ടു: പ്രതിഷേധവുമായി നാട്ടുകാർ
‘ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് തവിട് പൊടിയാകും. കോണ്‍ഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല. മോദിയുടെ വീക്ഷണത്തിനൊപ്പം നില്‍ക്കാനാണ് പത്മജച്ചേച്ചി ബിജെപിയില്‍ ചേര്‍ന്നത്. മറ്റൊന്നിനും വേണ്ടിയും ആരും ബിജെപിയില്‍ ചേരാറില്ല. കോണ്‍ഗ്രസിന് വലിയ പരാജയം സംഭവിക്കാന്‍ പോവുകയാണ്. മുന്‍ സര്‍ക്കാരുകള്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്’, അനില്‍ ആന്റണി ചൂണ്ടിക്കാട്ടി.
Post Your Comments