Latest NewsKeralaNews

ഓട്ടിസം ബാധിച്ച മകനെ കുറിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നു

സുമേഷും കുടുംബവും പുതിയ വീട്ടിലേയ്ക്ക് താമസം മാറിയിട്ട് 4 മാസം: പ്രവാസിയുടെ കുടുംബത്തിന്റെ മരണത്തിന് പിന്നില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പേരാമം?ഗലം അമ്പലക്കാവില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ 9 എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസിയായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ് അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇവര്‍ നവംബറിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Read Also: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും, തീരുമാനം ഉടൻ

സുമേഷിനെയും ഭാര്യ സംഗീതയെയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒന്‍പത് വയസുള്ള കുട്ടി. മകനെ കൊലപ്പെടുത്തിയ ശേഷം സുമേഷും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. കുട്ടിയുടെ അസുഖം സംബന്ധിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നുവെന്നും മറ്റ് സാമ്പത്തിക ബാധ്യത ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ബന്ധുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി വാതില്‍ തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button