Latest NewsKeralaNews

മലപ്പുറത്ത് ഷാക്കിറയും യുവാക്കളും 13 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ സംഭവം, അന്വേഷണത്തിന് പൊലീസും എക്‌സൈസും

മലപ്പുറം: മലപ്പുറത്ത് യുവതിയും കൂട്ടുകാരും 13 ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായതില്‍ സമഗ്ര അന്വേഷണത്തിന് പൊലീസും എക്‌സൈസും. മലപ്പുറം നിലമ്പൂര്‍ വടപുറത്ത് നിന്നാണ് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായത്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 265.14 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് തിരച്ചില്‍ നടത്താന്‍ എക്‌സൈസ് തീരുമാനിച്ചത്.

Read Also: സുരേന്ദ്രൻ പറഞ്ഞതിൽ കണികപോലും സത്യമില്ല, തന്നെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ല- ബിന്ദു കൃഷ്ണ

ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. ഇത്രയും വലിയ അളവില്‍ എംഡിഎംഎ പിടികൂടിയതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പലയിടങ്ങളിലും എംഡിഎംഎ കടത്തുകേസില്‍ സ്ത്രീകള്‍ പിടിയിലാകുന്നത് വര്‍ധിച്ചിട്ടുണ്ട്. പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാനും സംശയം തോന്നാതിരിക്കാനും മയക്കുമരുന്ന് കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നു. ഇവര്‍ ഇടനിലക്കാരാണെന്നാണ് സൂചന. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഇടവും ഇവര്‍ ആര്‍ക്കാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിലും
സമഗ്ര അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button