തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ: അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ അവസരം
‘ഇനി സിപിഎമ്മിനെ നേരിടാന്‍ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ജീവന്‍ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്’, കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം അഭിമന്യു കൊലക്കേസിലെ പ്രധാന തെളിവുകള്‍ കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ‘അഭിമന്യു കൊലക്കേസ് വിചാരണയ്ക്ക് എടുക്കാന്‍ ഇരിക്കെ പ്രധാനമായ തെളിവുകളും അപ്രത്യക്ഷമായി. ഇത് യാദൃശ്ചികം അല്ല. പ്രധാന പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. പ്രധാന പ്രതികളെ കടന്നു കളയാന്‍ സഹായിച്ചത് അന്നത്തെ പൊലീസ് ആയിരുന്നു. ഉദ്യോഗസ്ഥലത്തിലെ കളികള്‍ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്. അഭിമന്യു കേസിലെ തെളിവുകള്‍ നഷ്ടമായത് എങ്ങനെയെന്ന് ആഭ്യന്തര വകുപ്പ് മറുപടി പറയണം. മുഖ്യമന്ത്രി മറുപടി പറയണം. മതതീവ്രവാദികള്‍ക്ക് കോടതിമുറിയില്‍ കയറിയിറങ്ങാന്‍ എങ്ങനെ സാധിച്ചു എന്ന് മറുപടി പറയണം’, കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments