Latest NewsNewsIndia

ബെംഗളുരു കഫേ സ്‌ഫോടനക്കേസ്, പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം ലഭിച്ചു

ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാള്‍ വസ്ത്രം മാറി

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലെ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തില്‍ ഇയാള്‍ സഞ്ചരിച്ച ബിഎംടിസി ബസ്സുകളില്‍ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന, പത്ത് എന്നെഴുതിയ തൊപ്പി വഴിയരികില്‍ ഉപക്ഷിച്ചത് എന്‍ഐഎ കണ്ടെടുത്തു. ഒന്നിലധികം ബിഎംടിസി ബസ്സുകളില്‍ ഇയാള്‍ സഞ്ചരിച്ചിട്ടുമുണ്ട്.

Read Also: കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് തുടരും: ഇ.പി ജയരാജന്‍

രാമേശ്വരം കഫേയില്‍ നിന്ന് തിരികെ പോകുന്ന വഴിയില്‍ ഇയാള്‍ ഒരു ആരാധനാലയത്തില്‍ കയറിയിട്ടുണ്ട്. ബോംബ് ഉള്ള ടിഫിന്‍ ക്യാരിയര്‍ രാമേശ്വരം കഫേയില്‍ വച്ച ശേഷം ഇയാള്‍ തിരികെ പോകാന്‍ സ്ഥലത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button