Latest NewsNewsIndia

ജിം കോർബറ്റ് നാഷണൽ പാർക്കിൽ കടുവാ സഫാരിക്ക് നിരോധനം: ഉത്തരവിറക്കി സുപ്രീം കോടതി

ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പെരിഫറൽ, ബഫർ സോണുകളിൽ മാത്രമേ ഇനി മുതൽ കടുവ സഫാരി അനുവദിക്കുകയുള്ളൂ

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ പ്രധാന മേഖലകളിൽ കടുവ സഫാരിക്ക് നിരോധനം. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കി. ഇതോടെ, ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പെരിഫറൽ, ബഫർ സോണുകളിൽ മാത്രമേ ഇനി മുതൽ കടുവ സഫാരി അനുവദിക്കുകയുള്ളൂ. ദേശീയ വന്യജീവി സംരക്ഷണ പദ്ധതി പ്രകാരമുള്ള സംരക്ഷിത മേഖലകൾക്കപ്പുറത്തുള്ള വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അടുത്തിടെ ജിം കോർബറ്റ് കടുവാ സങ്കേതത്തിൽ നിർമ്മാണം നടത്തിയതിനും, മരങ്ങൾ വെട്ടി നശിപ്പിച്ചതിനും ഉത്തരാഖണ്ഡ് വനം മന്ത്രി ഹരക് സിംഗ് റാവത്തിനെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കിഷൻ ചന്ദിനെയും സുപ്രീം കോടതി വിമർശിച്ചു. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റം തടയുന്നതിന് കൂടിയാണ് സുപ്രീം കോടതി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Also Read: വേനൽ കടുക്കുന്നു, മലയോര മേഖലകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button