തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ പക്കൽ നിന്ന് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തു. തിരുവനന്തപുരം നെടുമുടിയിലാണ് സംഭവം. നെടുമുടിയിലെ എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരിൽ നിന്നാണ് സ്മാർട്ട്ഫോണുകൾ പിടിച്ചെടുത്തത്. രണ്ട് അധ്യാപികമാരാണ് എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്കിടെ സ്കൂളിൽ സ്മാർട്ട്ഫോണുകൾ കൊണ്ടുവന്നത്. എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടി ഉള്ള അധ്യാപകർ യാതൊരു കാരണവശാലും സ്മാർട്ട്ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇതിനോടകം അറിയിച്ചിരുന്നു.
കർശനമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് കേരളമടക്കമുള്ള വിവിധ സെന്ററുകളിൽ എസ്എസ്എൽസി പരീക്ഷ നടത്തുന്നത്. പരീക്ഷ ഹാളിനുള്ളിൽ സ്മാർട്ട്ഫോണുകൾ, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾക്കെല്ലാം വിലക്കുണ്ട്. അധ്യാപകരും ഈ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ഇതുവഴി ചോദ്യപേപ്പർ ചോർച്ച തടയാനും പരീക്ഷ സുതാര്യമായി നടത്താനും സാധിക്കും. ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികമാരുടെ കൈവശമുണ്ടായിരുന്ന സ്മാർട്ട്ഫോണുകൾ അധികൃതർ പിടിച്ചെടുത്തത്. ഇവരിൽ നിന്ന് ഉടൻ വിശദീകരണം തേടിയേക്കുമെന്നാണ്
സൂചന.
Post Your Comments