തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ ന്യൂസ് 18- ചാനലിനോട് പറഞ്ഞു. പാര്‍ട്ടി മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പത്മജ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോൺഗ്രസുമായി നിലവിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്ന് അവർ സൂചിപ്പിച്ചു. പത്മജ നിലവില്‍ ഡല്‍ഹിയിലാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ബിജെപിയുടെ ചാലക്കുടി സീറ്റില്‍ നിന്നും മത്സരിക്കാനുള്ള നീക്കം പത്മജ നേരത്തെ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സമ്മതിക്കാനും പത്മജ തള്ളിയിട്ടില്ല.
Post Your Comments