തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്ലിഫ് ഹൗസില്‍ കയറിയെന്നു പറയുന്ന മരപ്പട്ടിയെ പിടിച്ച് ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്നും അത് വിജയൻ ചെയ്യുന്നതിനേക്കാള്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും കെഎസ് യുവിന്റെ സമരവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു.
മാത്യു കുഴല്‍നാടൻ നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയനെതിരായി സന്ധിയില്ലാത്ത പോരാട്ടത്തില്‍ ഏർപ്പെട്ടിരിക്കുന്ന നിയമസഭാ സാമാജികനാണെന്നും എന്തിന് വേണ്ടിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
read also: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം, രണ്ടിടങ്ങളിലായി നടന്ന സംഭവങ്ങളില്‍ 2 പേര്‍ കൊല്ലപ്പെട്ടു
‘ഒരു കാട്ടാന നാട്ടിലേക്കിറങ്ങി ഒരു സാധുവീട്ടമ്മയെ ചവിട്ടിക്കൊന്നു. ആ വിഷയത്തില്‍ ഒന്നും ചെയ്യാൻ കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനെതിരായി ജനങ്ങള്‍ക്കുവേണ്ടി സമരം ചെയ്തവരേയാണോ അറസ്റ്റ് ചെയ്യുന്നത്. കാട്ടില്‍നിന്ന് പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടോ. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത് ക്ലിഫ് ഹൗസിനകത്ത് ഒരു മരപ്പട്ടി നിരന്തരം ശല്യമുണ്ടാക്കുകയാണെന്ന് ആ മരപ്പട്ടിയെ പിടിച്ച് കേരളത്തിന്റെ ആഭ്യന്തര വകുപ്പേല്‍പ്പിച്ചാല്‍ വിജയൻ ചെയ്യുന്നതിനേക്കാള്‍ സെൻസിബിളായിട്ടായിരിക്കും ആ മരപ്പട്ടി കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കയ്യാളുക എന്ന കാര്യത്തില്‍ തർക്കമൊന്നുമില്ല. ആ മരപ്പട്ടിയുടെ വിവേകംപോലും കാണിക്കാത്ത ആഭ്യന്തരമന്ത്രിയാണ് കേരളത്തില്‍ ഉള്ളത് എന്നതുകൊണ്ടാണ് ജനകീയപ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
സിദ്ധാർഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ഈ സമരപ്പന്തലിലും നാളെകളില്‍ വിജയന്റെ പോലീസ് കയറുമെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെ സമരപ്പന്തലില്‍ പോലീസ് കയറിയാല്‍ അതിനപ്പുറം ആയിരം സമരം ചെയ്യാൻ പ്രാപ്തിയുള്ള സംഘടനയാണ് തങ്ങളുടേത്. സമരം തങ്ങള്‍ തുടരും.’- രാഹുല്‍ പറഞ്ഞു.
Post Your Comments