KeralaLatest NewsNews

കേരളത്തിലേക്ക് ഒഴുകിയെത്തി ആഭ്യന്തര വിനോദസഞ്ചാരികൾ, ഇക്കുറിയും റെക്കോർഡ് നേട്ടം

കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഉയർന്നിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിലേക്കുളള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തിനകത്തുള്ള 2,18,71,641 ആളുകളാണ് കേരളത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 15.92 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2022-ൽ 1,88,67,414 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പങ്കുവെച്ചത്.

കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഉയർന്നിട്ടുണ്ട്. 18.97 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2023-ൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ സഞ്ചാരികൾ എത്തി. അതേസമയം, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ 87.83 ശതമാനം വർദ്ധനവാണ് ഉണ്ടായത്. അധികം വൈകാതെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിന്റെ മുൻപുള്ള നിലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതൽ വിദേശികൾ എത്തിയ ജില്ലയും എറണാകുളം തന്നെയാണ്.

Also Read: സരിതയുടെ ഭർത്താവ് 10വർഷം മുമ്പ് മരിച്ചു, ബിനുവുമായി ഏറെനാളത്തെ പരിചയം, തന്നെ വിളിച്ചുവരുത്തി പെട്രോളൊഴിച്ചെന്ന് ബിനു

shortlink

Related Articles

Post Your Comments

Related Articles


Back to top button