കോഴിക്കോട്: ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തോണിക്കടവ്, കരിയാത്തുംപ്പാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിയതായി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇന്ന് രാവിലെയാണ് കൂരാച്ചുണ്ട് ജനവാസ മേഖലയിൽ കാട്ടുപോത്ത് നിലയുറപ്പിച്ചത്. തുടർന്ന് പ്രദേശവാസികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വനം വകുപ്പ് സ്ഥലത്തെത്തി. കൂരാച്ചുണ്ട് അങ്ങാടിയിലാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. നിരവധി ആളുകൾ എത്താറുള്ളതിനാൽ ആശങ്ക തുടരുകയാണ്. ഇതുവരെ കാട്ടുപോത്തിനെ തുരത്താൻ സാധിച്ചിട്ടില്ല.
Also Read: ആദിത്യ-എല്‍1 വിക്ഷേപിച്ച ദിവസം തന്നെ ക്യാന്‍സര്‍ സ്ഥിരീകരിച്ചു: തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ മേധാവി
Leave a Comment