KeralaLatest NewsIndia

കുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടു. കൊല്ലം പോളയതോട് റോഡരികിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു ഹസൻ ശ്രമിച്ചത്. തട്ടിവീണ ഹസനെ നാടോടികൾ മ‍ർദ്ദിച്ചെങ്കിലും പൊലീസെത്തിയപ്പോൾ കേസില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.

നാടോടികൾ പരാതി നൽകാത്തത് കൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതി മൊഴി നൽകി. ഹസനെതിരെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. പോക്സോ, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും: കുട്ടിയെ കൊണ്ടുപോയ ഹസ്സൻകുട്ടി അപകടകാരിയെന്ന് പൊലീസ്

രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നാണ് ഇയാളുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button