Latest NewsKeralaNews

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തിയത്. എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. എസ്എഫ്ഐ അരും കൊല ചെയ്ത സിദ്ധാർത്ഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദിയായ ഡീൻ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, കൊലപാതകകളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചുവിടുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യു അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button