പ്രണയത്തിലായിരിക്കെ അയച്ചുകൊടുത്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപണവുമായി പൊലീസുകാരിയായ യുവതി. പൊലീസ് ഉദ്യോഗസ്ഥനായ മുൻ കാമുകനെതിരെ പരാതി നൽകിയിരിക്കുകയാണ് യുവതി ഇപ്പോൾ. അമേരിക്കയിലെ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്‌മെന്റിൽ ജോലി ചെയ്യുന്ന അലീസ എന്ന മുപ്പത്തിനാലുകാരിയാണ് മുൻ കാമുകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ നഗ്നചിത്രം പ്രചരിപ്പിച്ച മുഴുവൻ ആളുകൾക്കെതിരെയും നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം.
12 വർഷങ്ങൾക്ക് മുമ്പ് കാമുകനായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് അയച്ചുകൊടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് അലീസ പറയുന്നത്. തന്റെ നഗ്ന ചിത്രങ്ങൾ സഹപ്രവർത്തകർക്ക് ലഭിച്ചുവെന്നും അവർക്കിടയിൽ വ്യാപകമായി ചിത്രം പ്രചരിപ്പിക്കപ്പെടുന്നുവെന്നുമാണ് പരാതി. സംഭവത്തോടെ തന്റെ ഔദ്യോഗിക ജീവിതം തന്നെ തകർന്നുവെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന വാദം. 2012ൽ ആണ് അലീസ പൊലീസ് സേനയിൽ ജോലിയിൽ പ്രവേശിച്ചത്. തന്റെ സീനിയർ ഉദ്യോഗസ്ഥനായ മാർക്ക് റിവേറയുമായി അലീസ പ്രണയത്തിലാകുകയും ചെയ്തു.
സർവീസിൽ ചേർന്ന വർഷം തന്നെയാണ് പ്രണയത്തിലായതെന്നും ഇവർ പറയുന്നു. തന്റെ 12 വർഷങ്ങൾ മുമ്പുള്ള നഗ്ന ചിത്രങ്ങൾ കിട്ടയപ്പോൾ ഉദ്യോഗസ്ഥർ അത് പരസ്പരം പങ്കുവയ്ക്കുകയാണെന്നും വിഷയത്തിൽ താൻ പരാതി നൽകാനൊരുങ്ങിയപ്പോൾ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം ഉണ്ടായെന്നും അലീസ ആരോപിക്കുന്നു. ലോകത്ത് ഇത്തരമൊരു അനുഭവമുള്ള ആദ്യത്തെയോ അവസാനത്തെയോ സ്ത്രീ അല്ല നിങ്ങളെന്നും അതുകൊണ്ട് തന്നെ ഇതിനെ ഒരു വലിയ പ്രശ്‌നമാക്കി മാറ്റരുതെന്നും ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞുവെന്നും അലീസ ആരോപിക്കുന്നു.
അതോടൊപ്പം തന്നെ കഴിഞ്ഞ ഏപ്രിലിൽ തന്റെ കാമുകൻ കെവിൻ ഹെർണാണ്ടസ് എന്ന യുവാവിനെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചുവെന്നും അലീസ പറയുന്നു. ഇരുവരും കാറിൽ ഇരിക്കുമ്പോൾ വാഹനം വളഞ്ഞ പൊലീസുകാർ കെവിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയെന്നും അതിനെ ചോദ്യം ചെയ്ത തന്നെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് നിശബ്ദയാക്കിയെന്നും അലീസ പറയുന്നു.
Post Your Comments