Latest NewsIndia

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം ഇനി എൻഐഎ അന്വേഷിക്കും

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. നിലവിൽ ബെംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്ന കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഐഎക്ക് കൈമാറിയത്. ഇന്നുതന്നെ എൻഐഎ അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിലെ കഫെയിൽ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴുപേർക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

അതേസമയം, സ്‌ഫോടനമുണ്ടായ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫെ ഈ മാസം എട്ടിന് തുറക്കുമെന്ന് സഹസ്ഥാപകനും സി.ഇ.ഒ.യുമായ രാഘവേന്ദ്ര റാവു അറിയിച്ചു. വെള്ളിയാഴ്ച സ്‌ഫോടനമുണ്ടായതിനെ തുടർന്ന് ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button