Latest NewsIndiaNews

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം

വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്: മലപ്പുറം സ്വദേശി അറസ്റ്റില്‍

മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മലയാളിയടക്കമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ദക്ഷിണ കന്നഡയിലെ കടബയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. 11, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കേന്ദ്രം

പരിക്കേറ്റവരില്‍ ഒരാള്‍ കര്‍ണാടകയില്‍ താമസമാക്കിയ മലയാളി പെണ്‍കുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്നും ഒരു പെണ്‍കുട്ടിയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നുമാണ് സൂചന. പ്രതി മാസ്‌ക്കും തൊപ്പിയും ധരിച്ചിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ അഭിനെ പൊലീസ് പിടികൂടി. എംബിഎ വിദ്യാര്‍ത്ഥിയാണ് അഭിന്‍. പരീക്ഷയ്ക്കായുള്ള അവസാന തയ്യാറെടുപ്പിന് ശേഷം പെണ്‍കുട്ടികള്‍ പരീക്ഷാ ഹാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button