തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥ് മരിച്ചതിന് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഈ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളും ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനോടൊപ്പമാണ് സര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെ സന്ദേശം അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് കുടുംബത്തിനെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Post Your Comments