കടുത്ത വേനല്‍ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചൂട് കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. മുറിയില്‍ എസി പിടിപ്പിച്ചും ദിവസത്തില്‍ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നവർ ഇതൊന്നും ശരീരത്തിന് അത്ര നല്ലതല്ലെന്ന് തിരിച്ചറിയുന്നതിൽ. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക മാത്രമാണ് ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാർഗം. അതിനായി ധാരാളം വെള്ളം കുടിക്കണം.
1. ശരീരത്തില്‍ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങള്‍ ചൂടുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കണം. അതേസമയം ഫ്രോസണ്‍ രൂപത്തിലുള്ള ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുകയും വേണം.
2. വേനല്‍ക്കാല പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉല്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളരിക്ക, പുതിന, നാരങ്ങ, പാവക്ക പോലുള്ള ശരീരത്തിലെ ചൂടു കുറയ്‌ക്കാൻ സഹായിക്കുന്ന പച്ചക്കറികളും . തണ്ണിമത്തൻ, ലിച്ചി തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ പഴങ്ങളും കഴിക്കണം.
3. ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാല്‍ ഫ്രഷ് ആയിട്ടുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
4. വേനല്‍ക്കാലത്ത് വിപണിയിലെ എനർജി ഡ്രിങ്കുകള്‍ക്ക് പകരം കരിക്ക്, സംഭാരം, ബാര്‍ലി വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ കൂടുതലായി ഉപയോഗിക്കൂ.
5. എരിവും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണം
Post Your Comments