തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്നും നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജ്ജിതം
‘സംഭവം നടന്നിട്ട് പത്ത് ദിവസം ആകുന്നു. ആദ്യം പ്രതിചേര്‍ത്ത 12 പേരില്‍ പ്രധാനപ്പെട്ട പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. വെറും പ്രവര്‍ത്തകരല്ല, എസ്എഫ്ഐ ഭാരവാഹികളാണ്. അവര്‍ എവിടെപ്പോയി എന്ന് നേതാക്കള്‍ക്ക് അറിയാം. പ്രതികളെ അവര്‍ സംരക്ഷിക്കുകയാണെന്ന് തനിക്ക് നല്ലപോലെ അറിയാം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് പറയുന്നവര്‍ തന്നെയാണ് അവരെ സംരക്ഷിക്കുന്നത്’, ജയപ്രകാശ് പറഞ്ഞു.
‘കുറ്റക്കാരായ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നത് നേതാക്കന്മാരാണ്. അല്ലെങ്കില്‍ ഇതിനുമുമ്പേ കുറ്റക്കാര്‍ പിടിയിലാകുമായിരുന്നു. പാര്‍ട്ടി സംരക്ഷണം നല്‍കുമ്പോള്‍ പോലീസിന് ഏതറ്റം വരെ പോകാന്‍ സാധിക്കും എന്ന് തനിക്കറിയില്ല. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ല എങ്കില്‍ താന്‍ അടുത്ത നടപടി സ്വീകരിക്കും. മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കല്‍ താനും കുടുംബവും സമരം കിടക്കും’, ജയപ്രകാശ് വ്യക്തമാക്കി.
Post Your Comments