KeralaLatest NewsIndia

കേരള സർക്കാരിന് തിരിച്ചടി: യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്‌ട്രപതി തടഞ്ഞുവച്ചത്. രാജ്ഭവനാണ് ബില്ലുകൾ തടഞ്ഞുവച്ചിരിക്കുന്ന കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്‌ക്കുന്ന ബിൽ, സാങ്കേതിക സർവ്വകലാശാല ഭേദഗതി ബിൽ, എന്നിവയാണ് തടഞ്ഞുവച്ചത്. 7 ബില്ലുകളാണ് ഗവർണർ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതിൽ ലോകായുക്താ ബില്ലിന് മാത്രമാണ് രാഷ്‌ട്രപതിയുടെ അംഗീകാരം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button