അഞ്‍ജു പാർവതി പ്രഭീഷ്
ഉത്തരേന്ത്യയിൽ ഒരു കിളി ചിലച്ചാൽ പോലും ഫാസിസം എന്നലറിക്കൊണ്ട് കണ്ണിൽ കാണുന്ന പറമ്പ് തോറും നാല് റൗണ്ട് ഓടുന്ന ഒറ്റ ഒരുത്തനും ഒരുത്തിയും പൂക്കോട് വെറ്റിനറി കോളേജ് കണ്ടിട്ടേയില്ല. രോഹിത് വെമൂലയെന്ന അയല്‍ സംസ്ഥാനത്തെ യുവാവിന് വേണ്ടി കണ്ണുനീര്‍ വാര്‍ത്ത ,സമരനടപടികള്‍ കൊണ്ട് പ്രതിഷേധത്തിന്റെ പ്രതിരോധങ്ങള്‍ തീര്‍ത്ത ഇടത് സാംസ്‌കാരിക വാലാട്ടി നായകളിൽ ഒരെണ്ണമെങ്കിലും ഇത് വരേയ്ക്കും അവിടെ നടന്ന ക്രൂരമായ ഫാസിസ്റ്റ് വിചാരണയും അതിന് ശേഷമുള്ള ഒരു വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തെയും കുറിച്ച് ചെറു വിരലെങ്കിലും അനക്കിയോ ??
ഇരട്ട ചങ്കുള്ള മുഖ്യൻ ആഭ്യന്തരം കയ്യാളുന്ന കേരളത്തിലാണ് അതേ മുഖ്യന്റെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന അതിപ്രാകൃതമായ ഒരു ആൾക്കൂട്ട വിചാരണ നടത്തി ഒരു പയ്യനെ കഴുവേറ്റിയത്. വയനാട് ജില്ലയിൽ പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥനെ ഫെബ്രുവരി പതിനെട്ടാം തീയതി കോളേജ് ഹോസ്റ്റലിലെ ശുചി മുറിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചതായി കണ്ടെത്തുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഈ കുട്ടിയുടെ ശരീരത്തിൽ അതിക്രൂരമായ മർദ്ദനം നടന്നതായി കണ്ടെത്തി. സിദ്ധാർത്ഥനെ നിലത്തിട്ട് നെഞ്ചിലും വയറ്റിലും ചവിട്ടിയതിൻ്റെയും കഴുത്തിൽ ഇലക്ട്രിക് വയർ വെച്ച് മുറുക്കിയതിൻ്റെയും തെളിവുകളുണ്ട്. ബെൽറ്റ് കൊണ്ട് അടിയേറ്റതിൻ്റെ പാടുകൾ ശരീരമാസകലമുണ്ട്. കവിളിൻ്റെ രണ്ട് ഭാഗത്തും തലയുടെ പിറകിലും ചുമലിലും സാരമായ പരിക്കുകളുണ്ട്. ഹോസ്റ്റലിലും കോളേജിന് പിറകിലെ കുന്നിൻ മുകളിലും വച്ച് സിദ്ധാർത്ഥൻ എസ് എഫ് ഐ കോളേജ് യൂണിയന്റെ കൊടിയ മർദ്ദനത്തിന് ഇരയായതായി സഹപാഠികൾ പറയുന്നുണ്ട്. ഒന്നുകിൽ അപമാനം സഹിക്കവയ്യാതെ സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതാവാം. അല്ലെങ്കിൽ പ്രതികൾ കെട്ടിത്തൂക്കിയതാവാം. എന്തായാലും ആറ്റുകാൽ പൊങ്കാല ദിനം വീട്ടിൽ വരുമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്ത ഒരു മകൻ വാക്ക് പാലിക്കാനാകാതെ യാത്രയായി എന്നത് സത്യം.
ഫെബ്രുവരി 15 ന് കോളേജിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് യാത്ര തിരിച്ച സിദ്ധാർത്ഥനെ എറണാകുളത്ത് എത്തിയപ്പോൾ വളരെ അടിയന്തരമായ ഒരാവശ്യമുണ്ടെന്ന് പറഞ്ഞ് സഹപാഠിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ ഇഹ്സാൻ തിരിച്ച് വിളിക്കുകയായിരുന്നു. പിന്നീട് 18 ന് സിദ്ധാർത്ഥനെ തൂങ്ങി നില്ക്കുന്ന രീതിയിൽ കാണുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ചു ശരീരത്തിൽ കാണുന്ന പരിക്കുകൾ പലതിനും മൂന്ന് ദിവസം മുതൽ മരണപ്പെടുന്ന ദിവസം വരെയുള്ള പഴക്കം ഉണ്ടെന്നാണ്. അതിനർത്ഥം 15 മുതൽ 18 വരെ അതി ക്രൂരമായ രീതിയിൽ ഈ കുട്ടിയെ അവർ ആൾക്കൂട്ടവിചാരണ നടത്തി കൊലപ്പെടുത്തി എന്ന് തന്നെയാണ്.
കോളേജിൽ ഇത്രയൊക്കെ സംഭവം ഉണ്ടായിട്ടും ഒരു കുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടും ആ കോളേജ് അധികാരികളിൽ നിന്ന് എന്ത് നടപടിയാണ് ഈ പ്രാകൃത കുട്ടി സഖാക്കന്മാർക്ക് എതിരെ ഉണ്ടായത്? പതിനെട്ടോളം കുട്ടിസഖാക്കൾ ഈ കേസിൽ പ്രതിയാണ്. വീട്ടുകാർ അധികാരികളുടെ മുന്നിൽ പരാതി കൊടുത്തിട്ടും ഇത്രയും നാൾ ഇവിടെ ഒരനക്കവുമുണ്ടായില്ല. ഇതൊരു വാർത്തയേ ആയില്ല. സംഭവം നടന്നിട്ട് പത്താമത്തെ ദിവസമായ ഇന്നാണ് പതിനെട്ടിൽ ആറു ക്രിമിനലുകളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത് . അപ്പോൾ ഇത്രയും നാൾ അവരെ ഏട്ടൻ സഖാക്കൾ സംരക്ഷിക്കുകയായിരുന്നു. ഇനിയും പന്ത്രണ്ടോളം പ്രതികൾ ഒളിവിലാണ്, അല്ല ഒളിവ് എന്ന പേരിൽ പാർട്ടിയുടെ സുരക്ഷാവലയത്തിലാണ്.
ബുള് ബുള് എത്തേയ്പ്പേയ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം സ്വന്തം നാട്ടിലെ വിദ്യാർത്ഥികളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കിയിട്ട് അപ്പുറത്തെ സംസ്ഥാനത്തിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി മനുഷ്യാവകാശം പ്രസംഗിക്കും. സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്ന സ്വന്തം ആപ്തവാക്യത്തിന്റെ കടയ്ക്കൽ കോടാലി കൊണ്ട് ആഞ്ഞാഞ്ഞു വെട്ടി ഉത്തരേന്ത്യ നോക്കി ഫാസിസം എന്ന് അലറി വിളിക്കും.അത് ഏറ്റു വിളിച്ചു ആത്മരതി അടയും ഇവിടുത്തെ സാംസ്‌കാരിക അടിമ നായക്കൂട്ടം.
തന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ലായെന്നെഴുതി വച്ച് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവ്വകലാശാലയിലെ ഒരു ഗവേഷക വിദ്വാർത്ഥിയുടെ ശവം കൊണ്ട് രാഷ്ട്രീയ ട്രപ്പീസ് കളിച്ച മഹാരഥന്മാരൊക്കെ ഇന്ന് വിദ്യാർത്ഥി പ്രസ്ഥാനം എന്ന് പേര് മാത്രമുള്ള പ്രാകൃത കടന്നൽക്കൂട്ടം അതിക്രൂരമായി ഒരു പയ്യനെ മൂന്ന് നാൾ വിചാരണ ചെയ്ത് കഴുവേറ്റിയിട്ടും മൗനം ആചരിക്കുന്നതിന്റെ കാരണം ഒന്ന് മാത്രം – കലാലയ രാഷ്ട്രീയ പരിശീലന കളരിയിൽ നിന്നും വളർത്തി വിടുന്ന വെട്ടേഷുമാരും കുത്തേഷ് – ബോംബെഷ് ഒക്കെയാണ് പിൽക്കാലത്ത് മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയിൽ വരുന്ന ചെങ്കൊടി ക്വട്ടേഷുമാരായി 51 വെട്ടിന്റെ ചോരഗാഥ രചിക്കുന്നവർ എന്ന് അറിയാവുന്നതിനാൽ!!!
Post Your Comments