Latest NewsKeralaIndiaNews

‘ജനുവരിയില്‍ വിവാഹം കഴിഞ്ഞു, ഭർത്താവ് ഗഗന്‍യാന്‍ ക്യാപ്റ്റന്‍’: ലെന

ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിന്‍റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരെ താന്‍ വിവാഹം കഴിച്ചതായി നടി ലെനയുടെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍ വിവാഹിതരായി എന്നും ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഔദ്യോഗിക വെളിപ്പെടുത്തലിനായി കാത്തിരിക്കുകയായിരുന്നു എന്നും ലെന വ്യക്തമാക്കി. സ്വാകാര്യ ചടങ്ങായി നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങളും ലെന പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേവേദിയില്‍ ലെനയും എത്തിയിരുന്നു. പിന്നാലെയാണ് ലെനയുടെ വെളിപ്പെടുത്തൽ.

‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു’, ലെന കുറിച്ചു.

 

View this post on Instagram

 

A post shared by Lenaa ലെന (@lenaasmagazine)

shortlink

Related Articles

Post Your Comments

Related Articles


Back to top button