Latest NewsKeralaIndia

കാറിൽ പോലീസ് സ്റ്റിക്കറൊട്ടിച്ച് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര, എൻഐഎ അറസ്റ്റ് ചെയ്ത ആളിനെതിരെ ആർവി ബാബു

തിരുവനന്തപുരം: വാഹനത്തിൽ പോലീസിന്റെ സ്റ്റിക്കർ പതിച്ച് കറങ്ങിയ സംഘത്തെ പിടികൂടി പോലീസ്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും ആണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ സാദിഖ് പാഷയും സംഘവും ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്.

സംഘം സഞ്ചരിച്ച കാറിൽ പോലീസ് എന്ന് ഇംഗ്ലീഷ് സ്റ്റിക്കറാണ് ഒട്ടിച്ചിരുന്നത്. പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയതായിരുന്നു ഇയാൾ. എന്നാൽ ഭാര്യയുമായുള്ള അനുനയ ചർച്ച ഫലം കണ്ടില്ല. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നാണ് വാഹനത്തിലെ സ്റ്റിക്കർ വട്ടിയൂർക്കാവ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, നാളെ പ്രധാനമന്ത്രി വരാനിരിക്കെ എൻഐഎ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഉള്ള സാദിഖ് പാഷയെ പോലെ ഒരാൾ തിരുവനന്തപുരത്ത് അറസ്റ്റിലായതിൽ ദുരൂഹതയുണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button