ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇളയമകന്‍ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read Also: മദ്യനയ അഴിമതി കേസ്: ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്‍
പൊലീസ് പറയുന്നതിങ്ങനെ: ശാന്തമ്മയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ഉത്സപ്പറമ്പില്‍വച്ച്
ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരില്‍ ചിലരുമായി വഴക്കിട്ടു. ഇതുകണ്ട് പ്രകോപിതനായ മകന്‍ ശാന്തമ്മയെ വിളിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയി. പിന്നാലെ വീട്ടില്‍വച്ച് അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മര്‍ദ്ദനമേറ്റ ശാന്തമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ള മകനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments