Latest NewsKeralaNews

കേരള പദയാത്ര: പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

രാവിലെ 11: 30-നാണ് പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിൽ എത്തുക

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10 മണിക്കാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ഇതിന് പുറമേ, വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.

രാവിലെ 11: 30-നാണ് പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിൽ എത്തുക. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിൽ എത്തിയ ആയിരത്തോളം പേരും, കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിൽ പങ്കെടുക്കും. ഏകദേശം അര ലക്ഷത്തിലധികം പേർ സമ്മേളനത്തിൽ എത്തുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

Also Read: ജനവാസ മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്നു: അന്തർസംസ്ഥാന യോഗത്തിൽ 6 ആവശ്യങ്ങൾ ഉന്നയിച്ച് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button