മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ചതിന് പിന്നാലെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. പുല്‍പ്പള്ളിയിലെ പ്രതിഷേധങ്ങളിലാണ് കേസെടുക്കുക. മൂന്ന് കേസുകളാണ് പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്യുക. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമെതിരെയാണ് കേസ്. മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസെടുക്കും. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.
പോളിന്റെ മരണത്തിന് പിന്നാലെയുണ്ടായ ജനരോഷം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
Post Your Comments