വയനാട്ടിൽ വയോധികന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്

എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കാരനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്

കൽപ്പറ്റ: വയനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് വയോധികന് പരിക്കേറ്റു. പനവല്ലി കാൽവരി എസ്റ്റേറ്റിലാണ് സംഭവം. വയോധികന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കൂളിവയൽ സ്വദേശി ബീരാനാണ് കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റത്. ബീരാനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കാരനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. ബീരാന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബീരാനും സഹായിയുമാണ് സ്റ്റേറ്റിലേക്ക് പോയത്. ഒപ്പം ഉണ്ടായിരുന്ന ആൾ ഒഴിഞ്ഞുമാറിയതിനാൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. വനത്തോട് ചേർന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.

Also Read: യുപിയിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം: പരീക്ഷ റദ്ദ് ചെയ്തു

എസ്റ്റേറ്റിന് സമീപം ഇതിനുമുൻപും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വയനാട്ടിൽ തുടരെത്തുടരെ വന്യജീവി ആക്രമണങ്ങൾ പതിവാകുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് ഇടയാക്കുന്നത്. ജനവാസ മേഖലയിൽ കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങൾ ഇറങ്ങുന്നത് ഭീതി പരത്തിയിട്ടുണ്ട്.

Share
Leave a Comment