Life StyleHealth & Fitness

ചൂട് കൂടിയതോടെ കുട്ടികളില്‍ അഞ്ചാംപനി പടരുന്നു: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. ഇത് ശരീരത്തിലുടനീളം ചര്‍മ്മ ചുണങ്ങുകള്‍ക്കും ഫ്‌ളൂ പോലുള്ള ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്.

READ ALSO: ‘മരുന്നിനും വാക്സിനും എതിര്’,കാന്‍സറിനും വന്ധ്യതയ്ക്കും മരുന്നില്ലാതെ ചികിത്സ: ഷിഹാബുദ്ദീന്റെ അവകാശവാദം

നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയില്‍ നിന്നു പകര്‍ന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തില്‍ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളില്‍ അധികം കാണപ്പെടാത്തത്.

ലക്ഷണങ്ങള്‍ എന്തൊക്കെ?

പനിയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദ്ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button