Latest NewsNewsIndia

ബാഗ് ലെസ് ഡേ: ആഴ്ചയിൽ ഒരു ദിവസം സ്കൂൾ ബാഗ് വേണ്ട, ഉത്തരവിറക്കി ഈ സംസ്ഥാനം

അടുത്ത അധ്യയന വർഷം മുതൽ പുതിയ ഉത്തരവ് പ്രബലത്തിലാകും

ഭോപ്പാൽ: വിദ്യാർത്ഥികൾക്കിടയിൽ സ്കൂൾ ബാഗ് മൂലം ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ. ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ‘ബാഗ് ലെസ് ഡേ’ ആക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടെ, വിദ്യാർത്ഥികൾക്ക് ഒരു ദിവസം ബാഗ് ഇല്ലാതെ സ്കൂളിൽ പോകാനാകും. ഈ ദിവസങ്ങളിൽ, ഗെയിമുകൾ, സംഗീതം, കായിക വിനോദങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഇതുവഴി കുട്ടികളുടെ മാനസിക സമ്മർദ്ദം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഉത്തരവ് ബാധകമായിരിക്കും. കൂടാതെ, ഈ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബാഗിന്റെ തൂക്കവും നിശ്ചയിച്ചിട്ടുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 1.6-2.2 കിലോ ആയിരിക്കും. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് 1.7-2.5 കിലോ, ആറ്, ഏഴ് ക്ലാസുകളില്‍ 2-3 കിലോ, എട്ടാം ക്ലാസില്‍ 2.5-4 കിലോ, ഒമ്പത്, പത്ത് ക്ലാസുകളില്‍ 2.5-4.5 എന്നിങ്ങനെയാണ് ബാഗുകളുടെ ഭാരം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ പുതിയ ഉത്തരവ് പ്രബലത്തിലാകും.

Also Read: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: വെടിവെയ്പ്പിൽ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button