സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കോടികൾ അനുവദിച്ചു. അടിയന്തരമായി 203.9 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മുൻപ് രണ്ട് തവണകളായി 380 കോടി രൂപ അനുവദിച്ചിരുന്നു.
കേന്ദ്രസർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതിയെന്നും, സംസ്ഥാന സബ്സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നത് കേരളത്തിലാണെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ, കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 3 വർഷത്തിനിടെ 763 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ ഉള്ളത്. ഈ വർഷം 388.81 കോടി രൂപയും, കഴിഞ്ഞ വർഷം 351.23 കോടി രൂപയും ലഭിക്കാനുണ്ട്. അതേസമയം, കേരളത്തിൽ പിആർഎസ് വായ്പ പദ്ധതിയിൽ കർഷന് നെൽവില ബാങ്കിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്. മുതലും പലിശയും ചേർത്തുള്ള വായ്പ തിരിച്ചടവ് സംസ്ഥാന സർക്കാർ തന്നെ വഹിക്കുന്നതാണ്.
Also Read: ഇടിവിന് വിരാമം! മുന്നേറ്റത്തിന്റെ പാതയിലേറി സ്വർണവില
Post Your Comments