ആലപ്പുഴ: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കായംകുളത്ത് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമുണ്ടെന്ന് സംശയമുണ്ടെന്നും കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവന്‍ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് കൊടുംചൂട്, 9 ജില്ലകളില്‍ ചൂട് കുത്തനെ ഉയരും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
മറ്റ് ജോലികള്‍ ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാരെ പഴയ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. സൈലന്‍സറിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുക കണ്ടത്. യാത്രക്കാര്‍ ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ, ബസ് നിര്‍ത്തി യാത്രക്കാരെ മുഴുവന്‍ ഇറക്കുകയായിരുന്നു. ഇലക്ട്രിക്ക് തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബസ് കരുനാഗപ്പള്ളി നിന്ന് തൊപ്പുംപടിക്കു പോകുകയായിരുന്നു.
ആദ്യം കരിഞ്ഞ മണം വന്നുവെന്നും തൊട്ടുപിന്നാലെ പുക ബസിന് അകത്തേക്ക് വന്നതോടെ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയായിരുന്നുവെന്നും കണ്ടക്ടര്‍ സേതു പറഞ്ഞു. ബസില്‍ 44 യാത്രക്കാരാണുണ്ടായിരുന്നത്.
കായംകുളത്തു യാത്രക്കിടെ കത്തി നശിച്ച കെഎസ്ആര്‍ടിസി ബസ് കെട്ടിവലിച്ചു മാവേലിക്കര ഡിപ്പോയിലേക്കു മാറ്റി. രണ്ടു ബസുകള്‍ ചേര്‍ത്തുവെച്ചപോലെയാണ് വെസ്റ്റിബ്യൂള്‍ ബസിന്റെ ഘടന. 17 മീറ്റര്‍ നീളമുള്ള ബസില്‍ 60 സീറ്റുകളാണുള്ളത്. ബസിനുള്ളില്‍ വശങ്ങളിലായി രണ്ടു സീറ്റുകള്‍ വീതമാണുള്ളത്. കൂടുതല്‍പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ട്രെയിനിലെ പോലെ ഒരു കംപാര്‍ട്ട്‌മെന്റില്‍ നിന്ന് അടുത്തതിലേക്ക് പോകാന്‍ ഇടനാഴിയും ബസില്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരു ബസിനു പിന്നില്‍ മറ്റൊരു ബസിന്റെ കണക്ട് ചെയ്തിട്ടിരിക്കുന്ന രീതിയിലാണ് ഈ ബസ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, പിന്നില്‍ കണക്ട് ചെയ്ത ഭാഗത്തിന് കൂടുതല്‍ നീളമില്ല. ഒരു ബസില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാമെന്നതാണ് വെസ്റ്റിബ്യൂള്‍ ബസിന്റെ പ്രത്യേകത.
Post Your Comments