KeralaLatest NewsNews

25 വര്‍ഷത്തെ അലച്ചിലിന് ശേഷം ആശാനെ കണ്ടുകിട്ടി, പണ്ട് ഉള്ളി പൊളിച്ച്‌ കൊടുത്തു തുടങ്ങിയ പാചകം: ഷെഫ് സുരേഷ് പിള്ള

ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം

നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നു ഷെഫ് സുരേഷ് പിള്ള. ഇദ്ദേഹത്തിന് പണ്ട് ഉള്ളി പൊളിച്ച്‌ കൊടുത്തു തുടങ്ങിയ പാചകമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷെഫ് പറയുന്നു.

read also: തദ്ദേശ തെരഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

പോസ്റ്റിന്‍റെ പൂ‍ര്‍ണരൂപം ….

എന്‍റെയാശാനെ കണ്ട് കിട്ടി…!!

25 വർഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റില്‍ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച്‌ കൊടുത്തു തുടങ്ങിയ പാചക ജീവിതം..!

ഗള്‍ഫില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച്‌ വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി RCP യില്‍ കൊണ്ട് വന്ന് നിർവാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ “പാചക ആശാൻ” പദവിയും ഏല്‍പ്പിച്ചു.

ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം

shortlink

Post Your Comments


Back to top button