Latest NewsKerala

കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഉമയുടെ പെണ്മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കാൻ ഷെഫ് സുരേഷ് പിള്ള

കൊല്ലം: കേരളാപുരം സ്വദേശിയായ യുവതിയുടെ പൂർണ നഗ്‌നമായ മൃതദേഹം അഴുകിയ നിലയിൽ റെയിൽവേ ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ഇന്നലെ അഞ്ചൽ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 24 വയസ്സുകാരനെയാണ് പൊലീസ് പിടികൂടിയത്. മരണപ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ നേരത്തെ ഇയാളുടെ കൈയിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയുടെ മരണത്തോടെ അനാഥരായത് ഏഴും അഞ്ചും വയസ്സുള്ള രണ്ടു പെണ്മക്കളാണ്. ഉമയുടെ ഭർത്താവ് ബിജു മൂന്ന് വർഷം മുൻപ് മരിച്ചുപോയിരുന്നു. അനാഥരായ പിഞ്ചു മക്കളുടെ തുടർന്നുള്ള വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ പ്രശസ്ത ഷെഫ് സുരേഷ് പിള്ള മുന്നോട്ട് വന്നു. ബന്ധുക്കൾ അദ്ദേഹത്തെ സമീപിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കൊല്ലത്തെ അച്ഛനെയും അമ്മയെയും നഷ്ടപെട്ട ആ രണ്ടു പെൺ കുട്ടികളുടെയും ഇനിയുള്ള പഠനം ഏറ്റെടുക്കവാൻ ആഗ്രഹമുണ്ട്. അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽനിന്ന് ആ കുട്ടികൾ മുക്തരാവുമ്പോൾ ബന്ധുക്കളായുള്ളവർ ദയവായി ബന്ധപെടുക! ?

shortlink

Related Articles

Post Your Comments

Related Articles


Back to top button