KeralaLatest NewsNews

കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ കൊയ്യോട് സ്വദേശി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുമാണ് ഹര്‍ഷാദ് പിടിയിലായത്. കഴിഞ്ഞമാസം 14 നാണ് ഇയാള്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുന്നത്. പത്രമെടുക്കാനായി വന്ന ഹര്‍ഷാദ് ജയിലിന്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു സുരക്ഷാവീഴ്ച. ലഹരി കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് ഹര്‍ഷാദ്. ജയില്‍ ചാടാന്‍ സഹായിച്ച സുഹൃത്ത് റിസ്വാന്‍ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു.

Read Also: ആണ്‍കുഞ്ഞുണ്ടാകാന്‍ ശാരീരിക ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടണമെന്ന കുറിപ്പുമായി ഭര്‍ത്താവ്: യുവതി ഹൈക്കോടതിയില്‍

കോയ്യോട് സ്വദേശിയായ ഹര്‍ഷാദിന്റേത് ആസൂത്രിത ജയില്‍ ചാട്ടമാണെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലിയായിരുന്നു ഹര്‍ഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയില്‍ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്.

മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് അതിവിദഗ്ധമായി ജയില്‍ ചാടി പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button