ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും പത്നിക്കും കസവ് പുടവ സമ്മാനിച്ചു. സന്ദർശനത്തിൻ്റെ ചിത്രങ്ങൾ രാജ്ഭവൻ പിആർഒ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചു.
ഗവർണറുമായും ഭാര്യയുമായും ജയറാമും പാർവതിയും സംവദിച്ചു. ഗവർണർക്ക് സമ്മാനമായി കസവ് പുടവ നൽകിയ ശേഷമാണ് ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ഗവർണർ താരങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെയും സമ്മാനങ്ങൾ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Leave a Comment